ചങ്ങനാശേരി: ഫ്രാൻസിസ് മാർപാപ്പയുടെ ജൂബിലി വർഷ പ്രബോധനത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റ് "പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല" എന്ന പേരിൽ വെബിനാർ സംഘടിപ്പിക്കുന്നു. ജനുവരി 25 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് ഓൺലൈനായി സംഘടിപ്പിക്കുന്ന വെബിനാറിൽ കോട്ടയം വടവാതൂർ സെമിനാരിയിലെ ദൈവശാസ്ത്ര അധ്യാപകനായ ഡോ ഡൊമിനിക് മുരിയൻകാവുങ്കൽ മുഖ്യപ്രഭാഷണം നടത്തും.
തിരുപിറവിയുടെ ജൂബിലി നാം ആഘോഷിക്കുമ്പോൾ നമ്മുടെ വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും ഈ പ്രത്യാശ സ്വന്തമാക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കും. ഈ ജൂബിലി വർഷത്തിൽ നാം നമ്മെയും കുടുംബത്തെയും എങ്ങനെയാണ് ഒരുക്കേണ്ടത്? സാധാരണക്കാരായ നമ്മുടെ ജീവിതത്തിൽ ഈ ജൂബിലി വർഷത്തിന്റെ പ്രാധാന്യം എന്താണ്? എ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്ന വെബിനാറിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നെന്ന് ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ ജിജോ മാറാട്ടുകളം അറിയിച്ചു.
പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ട്ർ ഫാ. റ്റെജി പുതുവീട്ടിൽകളം വെബിനാർ ഉദ്‌ഘാടനം ചെയ്യും. ബിജു മട്ടാഞ്ചേരി, രാജേഷ് കൂതറപ്പള്ളി, അജോ ആന്റണി, സോജി ജോസഫ്, റെജി തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.