കൊച്ചി: വര്‍ധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളില്‍ വനം വകുപ്പിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ. പ്രഖ്യാപനങ്ങള്‍ നല്‍കി മലയോര ജനതയെ വഞ്ചിക്കരുതെന്ന് ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ബാവ പറഞ്ഞു.
ജീവന് വിലയില്ലെങ്കില്‍ പിന്നെ പ്രഖ്യാപനങ്ങളെന്തിനെന്ന് സഭാധ്യക്ഷന്‍ ചോദിച്ചു. കൊല്ലപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കി തലയുരുന്നതാണ് രീതിയെന്ന് പറഞ്ഞ കാതോലിക്ക ബാവ ഇങ്ങനെ എത്ര കാലം മുന്നോട്ട് പോകാന്‍ കഴിയുമെന്നും ചോദിച്ചു.
നഷ്ടപരിഹാരം കൊടുക്കുന്നത് ശ്വാശത പരിഹാരമല്ല. പലയിടത്തും ഫെന്‍സിങ് പ്രവര്‍ത്തന രഹിതമാണ്. മലയോര മേഖലയില്‍ നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ആവശ്യപ്പെട്ടു.