തിരുവനന്തപുരം: റിപബ്ലിക്ക് ദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും മലയാളികളെയും പുകഴ്ത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ. കേരളത്തിന്റെ വികസനത്തെക്കുറിച്ച് ചിന്തയുള്ളയാളാണ് മുഖ്യമന്ത്രി. പ്രതിപക്ഷവും ഭരണപക്ഷവും വികസനത്തിന് വേണ്ടി ഒന്നിക്കണമെന്നും ഗവർണർ പറഞ്ഞു.
മോഡിയുടെ വികസിത് ഭാരത് ആശയത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം സംസാരിച്ചു. വികസിത ഭാരതം സാധ്യമാവണമെങ്കിൽ എല്ലാവരും ഒന്നായി പ്രവർത്തിക്കണം. മുഖ്യമന്ത്രിക്ക് അക്കാര്യം ബോധ്യപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളുമുണ്ടാകുന്നത് സ്വാഭാവികമാണെന്നും ഗവർണർ പറഞ്ഞു.
മലയാളികൾ സിംഹങ്ങളാണ്. ഒരുപാട് മുന്നേറിയവരാണ്. ഇനിയും മുന്നേറാനുള്ള യാത്രയെക്കുറിച്ച് ഒന്നിച്ച് ആലോചിക്കണമെന്നും അദേഹം പറഞ്ഞു. മുഖ്യമന്ത്രി ചടങ്ങില്‍ സന്നിഹതനായിരുന്നു. മുഖ്യമന്ത്രിയുമായി സൗഹൃസംഭാഷണം നടത്തിയശേഷമാണ് ഗവര്‍ണര്‍ മടങ്ങിയത്.