വിഴിഞ്ഞം തുറമുഖം: ആദ്യ രാജ്യാന്തര കോണ്‍ക്ലേവിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വിഴിഞ്ഞം തുറമുഖം: ആദ്യ രാജ്യാന്തര കോണ്‍ക്ലേവിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള ആദ്യ രാജ്യാന്തര കോണ്‍ക്ലേവ് ഇന്ന് തുടങ്ങും. ഹയാത്ത് റീജന്‍സി ഹോട്ടലില്‍ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. മുന്നൂറ് പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. ലോകത്തെ പ്രമുഖ ഷിപ്പിങ് കമ്പനികളായ മെര്‍സ്‌ക്, എംഎസ്സി തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുക്കും.

ഉദ്ഘാടന സമ്മേളനത്തില്‍ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷനാകും. തുറമുഖ മന്ത്രി വി.എന്‍ വാസവന്‍, ശശി തരൂര്‍ എംപി, അദാനി പോര്‍ട്ട് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ സിഇഒ പ്രണവ് ചൗധരി എന്നിവര്‍ സംസാരിക്കും.

രണ്ട് ദിവസങ്ങളിലായി ഏഴ് വിഷയങ്ങളില്‍ പ്രസന്റേഷനും നാല് വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചയും മൂന്ന് ഫയര്‍സൈഡ് ചാറ്റുകളും ആണ് പ്രധാനമായും നടക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.