പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും; കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കും

പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും; കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കും

കല്‍പ്പറ്റ: പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കും. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ കുടുംബത്തെയും കാണും.

രാവിലെ പതിനൊന്നോടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം മാനന്തവാടിയില്‍ എത്തും. പഞ്ചാരക്കൊല്ലിയില്‍ കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് പന്ത്രണ്ടേകാലോടെ സന്ദര്‍ശിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം ഒന്നേ മുക്കാലോടെ അന്തരിച്ച ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണും. തുടര്‍ന്ന് കല്‍പ്പറ്റയില്‍ കളക്ടറേറ്റില്‍ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കും.

തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന യു.ഡി.എഫ് മലയോര ജാഥയില്‍ മേപ്പാടിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കും. ശേഷം ഇന്ന് തന്നെ പ്രിയങ്ക തിരികെ ഡല്‍ഹിക്ക് മടങ്ങും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.