രാധയുടെയും വിജയന്റെയും വീടുകള്‍ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി; കരിങ്കൊടി കാണിച്ച് സിപിഎം പ്രവര്‍ത്തകര്‍

രാധയുടെയും വിജയന്റെയും വീടുകള്‍ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി;  കരിങ്കൊടി കാണിച്ച് സിപിഎം പ്രവര്‍ത്തകര്‍

കല്‍പറ്റ: വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധി എംപിയെ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വരുന്ന വഴി കണിയാരത്ത് വെച്ചാണ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടിട്ടും എംപി മണ്ഡലത്തില്‍ എത്താന്‍ വൈകി എന്ന കാരണം പറഞ്ഞായിരുന്നു പ്രതിഷേധം.

അതിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട്ടിലെത്തിയ പ്രിയങ്ക ഗാന്ധി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കുടുംബത്തിന്റെ എന്താവശ്യത്തിനും കൂടെയുണ്ടാകുമെന്ന ഉറപ്പും നല്‍കി.

ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ വീടും പ്രിയങ്ക പിന്നീട് സന്ദര്‍ശിച്ചു. എഐസിസി ജനറല്‍െക്രട്ടറി കെ.സി വേണുഗോപാല്‍, കെപിസിസി, ഡിസിസി ഭാരവാഹികള്‍ തുടങ്ങയവര്‍ പ്രിയങ്ക ഗാന്ധക്കൊപ്പമുണ്ടായിരുന്നു.

യുഡിഎഫ് നടത്തുന്ന മലയോര സംരംക്ഷണ ജാഥയില്‍ വൈകാതെ പ്രിയങ്കയെത്തും. സുല്‍ത്താന്‍ ബത്തേരിയിലെ സമ്മേളനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. കൂടാതെ കളക്ടോടൊപ്പമുള്ള യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് കടുത്ത പ്രതിഷേധം നടന്ന സ്ഥലമായിരുന്നതിനാല്‍ പ്രിയങ്കയ്ക്ക് ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.