മുല്ലപ്പെരിയാര്‍ ഡാം സുരക്ഷ; കേരള ജനതയുടെ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷ; കേരള ജനതയുടെ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷയുമായി ബന്ധപ്പെട്ട കേസ് സുപ്രിം കോടതി പരിഗണിക്കുമ്പോള്‍ ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വസ്തുതകള്‍ കേരള ജനതയുടെ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

ആകാശം ഇടിഞ്ഞു വീഴുമെന്ന് കാര്‍ട്ടുണ്‍ കഥാപാത്രം ആശങ്കപ്പെടുന്നത് പോലെയാണ് മുല്ലപ്പെരിയാര്‍ സുരക്ഷാ ഭീഷണിയെന്ന് 'സുപ്രിം കോടതിയില്‍ ഒരു ജഡ്ജി പ്രതികരിച്ചുവെന്ന മാധ്യമ വാര്‍ത്തകള്‍ വിശ്വസിക്കുവാന്‍ കഴിയുന്നില്ലെന്ന് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

'ഒന്നര വര്‍ഷത്തോളം ഈ ഭീഷണിക്ക് കീഴില്‍ താനും താമസിച്ചിരുന്നതെന്നും ഡാമിന്റെ ആയുസിനെക്കാള്‍ രണ്ടിരട്ടി ഇപ്പോള്‍ കഴിഞ്ഞല്ലോ' എന്നും ഒരു ജഡ്ജി പറഞ്ഞുവെന്ന് അറിയുമ്പോള്‍ പരാമര്‍ശത്തില്‍ വൈരുധ്യം ഉണ്ടെന്നും അദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നതില്‍ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രത്യാശ പ്രകടിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.