തിരുവനന്തപുരം: തിരുവനന്തപുരത്ത് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം വീടിന് സമീപമുള്ള കിണറ്റില്‍ നിന്നാണ് കണ്ടെത്തിയത്. ബാലരാമപുരം കോട്ടുല്‍കാല്‍ക്കോണത്താണ് സംഭവം.
സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയുടെ സഹോദരന്‍ അടക്കം രണ്ട് പേരെ പൊലീസ് കസ്റ്റഡിലിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായ ചോദ്യം ചെയ്യുകയാണ്.
ഇന്ന് രാവിലെയാണ് മകളെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മാതാവിന്റെ സഹോദരന് സംഭവത്തില്‍ ബന്ധമുണ്ടോയെന്ന സംശയം ബന്ധുക്കള്‍ക്കുണ്ടായിരുന്നു. ഇക്കാര്യം ഇവര്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് എം. വിന്‍സെന്റ് എംഎല്‍എ വ്യക്തമാക്കി. കുട്ടി രാവിലെ അഞ്ച് വരെ അച്ഛനൊപ്പം ഉണ്ടായിരുന്നു. അമ്മയുടെ സഹോദരന്‍ കിടന്ന മുറിയില്‍ തീ കത്തിയിരുന്നതായും തീ അണച്ച് തിരികെ അമ്മയും മുത്തശിയും റൂമില്‍ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് അറിയുന്നത്. അച്ഛനോട് ചോദിച്ചപ്പോള്‍ താന്‍ ഉറങ്ങി കിടക്കുകയായിരുന്നുവെന്നും അറിയില്ലെന്നാണ് പറഞ്ഞതെന്നും എംഎല്‍എ പറഞ്ഞു.
തീ കത്തിയ സ്ഥലത്ത് മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നു. കുട്ടിക്ക് ഒറ്റയ്ക്ക് വീടിന് പുറത്തേക്ക് പോകുന്ന ശീലമില്ലെന്ന് അമ്മയും മുത്തശിയും പറഞ്ഞതായും എംഎല്‍എ വ്യക്തമാക്കി. സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെി പരിശോധന നടത്തി. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയാണ് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്ത്.