തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് അന്‍പത് ശതമാനമായി വെട്ടിക്കുറച്ചത് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
കുട്ടികളുടെ പഠനം മുടക്കരുതെന്നും മദ്യ നിര്‍മാണശാല തുടങ്ങുന്നതിനിടെ പാവപ്പെട്ട വിദ്യാര്‍ഥികളുടെ കാര്യവും സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും സതീശന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഒരു സാമ്പത്തിക പ്രതിസന്ധിയും ഇല്ലെന്ന് ധനമന്ത്രി ആവര്‍ത്തിക്കുമ്പോഴും വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിലാണ് സര്‍ക്കാര്‍ കൈവച്ചത്. സര്‍ക്കാര്‍ ആരുടെ കൂടെയാണെന്നും സര്‍ക്കാരിന്റെ മുന്‍ഗണന ആര്‍ക്കാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.