സ്കൂള്‍ പ്രവേശനത്തിനുളള പ്രായമാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കെഎച്ച്ഡിഎ

സ്കൂള്‍ പ്രവേശനത്തിനുളള പ്രായമാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കെഎച്ച്ഡിഎ

ദുബായ്: സ്കൂള്‍ പ്രവേശനത്തിനുളള പ്രായമാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി നോളജ് ആന്‍റ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അതോറിറ്റി. ഇത് പ്രകാരം, സെപ്റ്റംബറില്‍ അധ്യയനം ആരംഭിക്കുന്ന സ്കൂളുകളില്‍ പ്രീ കെജിയിലാണ് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഓഗസ്റ്റ് 31ന് മൂന്ന് വയസ് പൂർത്തിയായിരിക്കണം. കെജി വണ്ണിലേക്ക് നാല് വയസും പൂർത്തിയായിരിക്കണം.


അതേസമയം ഏപ്രിലില്‍ അധ്യയനം ആരംഭിക്കുന്ന സ്കൂളുകളില്‍ ഇത് മാ‍ർച്ച് 31 ആണ്. നേരത്തെ ഡിസംബർ 31 ആയിരുന്നു. മിക്ക ഇന്ത്യന്‍ സ്കൂളുകളിലും ഏപ്രിലില്‍ ആണ് പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്. സെപ്റ്റംബറില്‍ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകളില്‍ ഈ അധ്യയന വർഷം( 2021-22) തന്നെ നിബന്ധന പ്രാബല്യത്തില്‍ വരും.


അതേസമയം ഏപ്രിലില്‍ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകളില്‍ 2022-23 അധ്യയന വ‍‍‍ർഷം അടുത്ത വർഷമാണ് നിബന്ധന പ്രാബല്യത്തില്‍ വരിക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.