സൗദി അറേബ്യ : കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആറ് മേഖലകളിലെ 10 മോസ്കുകൾ താല്‍ക്കാലികമായി അടച്ചുവെന്ന് സൗദി ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം അറിയിച്ചു.
ജീസാന്‍, റിയാദ്, മക്ക, അസിർ, മദിന, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ മോസ്കുകളാണ് അടച്ചത്. ഇതില്‍ മൂന്ന് എണ്ണം അണുനശീകരണ നടപടികള്‍ പൂർത്തിയാക്കി വീണ്ടും തുറന്നു. റിയാദിലുളള രണ്ടും കിഴക്കന്‍ പ്രവിശ്യയിലെ ഒരു മോസ്കുമാണ് തുറന്നത്.
കഴിഞ്ഞ ആഴ്ചകളില്‍ അടച്ച 135 മോസ്കുകളില്‍ അണനശീകരണ നടപടികള്‍ പൂർത്തിയാക്കിയ 108 മോസ്കുകൾ രാജ്യത്ത് തുറന്നിരുന്നു. പ്രാർത്ഥനയ്ക്കായി എത്തുന്നവർ കോവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കണമെന്ന് അധികൃതർ പറഞ്ഞു.
അതേസമയം രാജ്യത്ത് ഈ അധ്യയന വർഷം പൂർത്തിയാകുന്നതുവരെ ഇ ലേണിംഗ് തന്നെ തുടരണമെന്ന നിർദ്ദേശം വിദ്യാഭ്യാസമന്ത്രാലയം നല്കിയിരുന്നു.