പിറവം : കേരള കോൺഗ്രസ് ജേക്കബ് ഹൈപവർ കമ്മിറ്റി അംഗവും മുൻ പിറവം പഞ്ചായത്ത് മെമ്പറും മുളക്കുളം സർവീസ് സഹകരണ ബാങ്ക് മുൻ വൈസ് പ്രസിഡണ്ടും ആയിരുന്ന ജോസഫ് കെ പുന്നൂസിന്റെ ഭാര്യ കാവുംകട്ടയിൽ ആലിസ് ജോസഫ് നിര്യാതയായി. സിന്യൂസ് ലൈവ് ഓസ്ട്രേലിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ജോസഫിന്റെ മാതാവാണ്. ഏറെ നാളായി അസുഖം ബാധ്യതയായി ചികിത്സയിലായിരുന്നു.
മൃതസംസ്കാരം ആറാം തീയതി വ്യാഴാഴ്ച പത്ത് മണിക്ക് വീട്ടിലെ പ്രാർത്ഥനയോട് കൂടി ആരംഭിച്ച് മുളക്കുളം സെന്റ് മേരിസ് കത്തോലിക്കാ പള്ളിയിൽ നടത്തും. മക്കൾ ബിജു കെ ജോസഫ് (ഓസ്ട്രേലിയ), റെജി കെ ജോസഫ് (ബോംബെ), റെനി അനീസ് ജോസഫ് (അയർലൻഡ്). മരുമക്കൾ അനീബ്, ടോപ്സി, തോമസ് ജോസ് (സിബി).