ക്രിസ്മസ്-ന്യൂഇയര്‍ ബമ്പര്‍ 20 കോടി ഇരിട്ടി സ്വദേശി സത്യന്; വാങ്ങിയത് 10 ടിക്കറ്റുകള്‍

ക്രിസ്മസ്-ന്യൂഇയര്‍ ബമ്പര്‍ 20 കോടി ഇരിട്ടി സ്വദേശി സത്യന്; വാങ്ങിയത് 10 ടിക്കറ്റുകള്‍

കണ്ണൂര്‍: ക്രിസ്മസ്-ന്യൂഇയര്‍ ബമ്പര്‍ ലോട്ടറി ഒന്നാം സമ്മാനം 20 കോടി രൂപ ലഭിച്ചത് ഇരിട്ടി സ്വദേശി സത്യന്.

ഇരിട്ടിയിലെ മുത്തു ലോട്ടറി ഏജന്‍സിയില്‍ നിന്ന് സത്യന്‍ എന്നയാള്‍ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 20 കോടി രൂപ ലഭിച്ചതെന്ന് ഏജന്‍സി ജീവനക്കാര്‍ പറഞ്ഞു. ക്രിസ്മസ് ബമ്പര്‍ ലോട്ടറിയുടെ പത്ത് ടിക്കറ്റുകളാണ് സത്യന്‍ വാങ്ങിയതെന്നും അതിലൊന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റെന്നും അവര്‍ പറഞ്ഞു.

ജനുവരി 24 നാണ് സത്യന്‍ മുത്തു ലോട്ടറി ഏജന്‍സിയുടെ ഇരിട്ടി ശാഖയില്‍ നിന്ന് ടിക്കറ്റുകള്‍ വാങ്ങിയത്. പത്ത് ടിക്കറ്റുകളടങ്ങിയ ഒരു ബുക്ക് ടിക്കറ്റാണ് വാങ്ങിയത്. പേര് ചോദിച്ചപ്പോള്‍ സത്യന്‍ എന്ന് പറഞ്ഞു. ആ പേരില്‍ ബില്ലും നല്‍കി. എന്നാല്‍ അദേഹം സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ആളല്ലെന്നും ഏജന്‍സിയിലുള്ളവര്‍ പറഞ്ഞു.

കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായുള്ള മുത്തു ലോട്ടറി ഏജന്‍സിയിലൂടെയാണ് ക്രിസ്മസ് ബമ്പറിന്റെ ഒന്നാം സമ്മാനം കിട്ടിയ XD 387132 എന്ന നമ്പറിലുള്ള ടിക്കറ്റ് വിറ്റത്.

നാടിന്റെ പുരോഗതിയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി നല്‍കുന്നത് വലിയ സംഭാവനയാണന്ന് പുതിയ സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി പ്രകാശനം ചെയ്തു കൊണ്ട് ധനമന്ത്രി പറഞ്ഞു.

കേരള ഭാഗ്യക്കുറി അയല്‍ സംസ്ഥാനക്കാര്‍ക്കൊക്കെ ഒരു അത്ഭുതമാണന്നും ഇത്രത്തോളം ആധികാരികതയോടെ എങ്ങനെ ലോട്ടറി നടത്താന്‍ കഴിയുന്നു എന്നവര്‍ അന്വേഷിക്കാറുണ്ടന്നും മന്ത്രി വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.