അബുദാബി: യുഎഇയില്‍ ഇന്ന് 3102 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 378637 പേർക്കായി രോഗബാധ. 3814 പേരാണ് രോഗമുക്തി നേടിയത്. 370381 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. 19 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1164 ആയും ഉയർന്നു. ആക്ടീവ് കേസുകള്‍ 7092 , പുതിയ ടെസ്റ്റുകള്‍ 179229. 29.8 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ രാജ്യത്ത് നടത്തിയത്.