ദുബായ് : യുഎഇയില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ മഴപെയ്തേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇന്ന് തീരദേശങ്ങളിലും വടക്കന്‍ എമിറേറ്റുകളിലും മഴ പെയ്തേക്കും.

വെള്ളിയാഴ്ച വടക്ക് കിഴക്കന്‍ മേഖലകളിലും മഴ ലഭിക്കും. ശനിയാഴ്ച കിഴക്കന്‍ മേഖലകളിലും മഴ പെയ്യും. താപനിലയിലും ഗണ്യമായ കുറവുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.