പുസ്തകങ്ങള്‍ക്കുള്ളില്‍ ഡോളറുകള്‍: വിദ്യാര്‍ഥികളെ മറയാക്കി വിദേശ കറന്‍സി കടത്താന്‍ ശ്രമം; 3.5 കോടിയുടെ നോട്ടുകള്‍ കസ്റ്റംസ് പിടിച്ചെടുത്തു

പുസ്തകങ്ങള്‍ക്കുള്ളില്‍ ഡോളറുകള്‍: വിദ്യാര്‍ഥികളെ മറയാക്കി വിദേശ കറന്‍സി കടത്താന്‍ ശ്രമം; 3.5 കോടിയുടെ നോട്ടുകള്‍ കസ്റ്റംസ് പിടിച്ചെടുത്തു

പുനെ: വിദ്യാര്‍ഥികളെ മറയാക്കി വിദേശ കറന്‍സി കടത്താനുളള ആസൂത്രിത ശ്രമം തടഞ്ഞ് കസ്റ്റംസ്. ദുബായില്‍ നിന്ന് വന്ന മൂന്ന് വിദ്യാര്‍ഥികളില്‍ നിന്ന് പുനെ കസ്റ്റംസ് വകുപ്പ് 400,100 ഡോളര്‍ (3.5 കോടി രൂപ) കണ്ടെത്തി. പുസ്തകങ്ങളുടെ പേജുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് ഡോളര്‍ കണ്ടെത്തിയത്.

ബാഗില്‍ വിദേശ കറന്‍സി ഒളിപ്പിച്ചത് വിദ്യാര്‍ഥികള്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുനെയിലെ ട്രാവല്‍ ഏജന്റായ ഖുശ്ബു അഗര്‍വാളാണ് ഇവരെ ട്രോളി ബാഗുകള്‍ ഏല്‍പ്പിച്ചതെന്ന് വിദ്യാര്‍ഥികള്‍ മൊഴി നല്‍കി. ഖുശ്ബു അഗര്‍വാളിന്റെ സഹായത്തോടെ വിദ്യാര്‍ഥികള്‍ ഒരു യാത്രാ പാക്കേജ് ബുക്ക് ചെയ്തിരുന്നു. ഇവര്‍ ഓഫീസ് രേഖകളാണെന്ന് വിശ്വസിപ്പിച്ച് രണ്ട് ബാഗുകള്‍ വിദ്യാര്‍ഥികള്‍ക്ക് കൈമാറി.

ട്രോളി ബാഗുകളിലായി വിദേശ കറന്‍സി കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പണം കണ്ടെത്തിയത്. ഖുശ്ബു അഗര്‍വാളിനെ കസ്റ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്തി. മുംബൈയിലെ ഫോര്‍ട്ട് ഏരിയയിലുള്ള ഫോറെക്‌സ് സ്ഥാപനത്തില്‍ നിന്ന് 45 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും കണ്ടെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.