തിരുവനന്തപുരം: കൂടുതല്‍ ആര്‍ടിപിസിആര്‍ ലാബ് സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. മൊബൈൽ ആർടിപിസിആർ ലാബുകൾ ഒരുക്കാനാണ് സർക്കാർ തീരുമാനം. ഒരു പരിശോധനയ്ക്ക് 448 രൂപ എന്ന നിരക്കിൽ സ്വകാര്യ കമ്പനിക്ക് ടെന്‍ഡര്‍ നൽകി. പരിശോധനയുടെ എണ്ണം കൂട്ടാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശവും സർക്കാർ നൽകി.
ആര്‍ടിപിസിആര്‍ ലാബ് സൗകര്യം ഉള്ള സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി വിനിയോഗിക്കണം എന്നും സർക്കാർ നിർദേശിച്ചു. ലക്ഷ്യം നേടാന്‍ മറ്റ് ലാബുകളെയും ആശ്രയിക്കാം. പരിശോധന ഫലത്തിൽ വീഴ്ച്ച ഉണ്ടായാലോ, ഫലം 24 മണിക്കൂറിലേറെ വൈകിയാലോ ലാബിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. അയൽ സംസ്ഥാനങ്ങളായ കർണാടകയ്ക്കും തമിഴ്നാടിനും പുറമേ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഒഡീഷ പശ്ചിമ ബംഗാൾ അടക്കമുളള സംസ്ഥാനങ്ങൾ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു.