കടുത്ത നെഞ്ചുവേദന: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കടുത്ത നെഞ്ചുവേദന: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എയിംസിലെ കാര്‍ഡിയോളജി വിഭാവം മേധാവി ഡോ. രാജീവ് നരംഗിന്റെ മേല്‍നോട്ടത്തില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലാണ് അദ്ദേഹം ഇപ്പോഴുളളത്. ഉപരാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിദഗ്ദരുടെ നിരീക്ഷണത്തിലാണെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.