'കേരളത്തില്‍ റെയില്‍വേ വികസനത്തിന് ഭൂമി എറ്റെടുത്ത് നല്‍കിയില്ല': സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര മന്ത്രി

'കേരളത്തില്‍ റെയില്‍വേ വികസനത്തിന് ഭൂമി എറ്റെടുത്ത് നല്‍കിയില്ല': സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: കേരളത്തില്‍ റെയില്‍വേ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതില്‍ വലിയ വീഴ്ചയാണ് സംഭവിക്കുന്നതെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്.

പദ്ധതിക്ക് ആവശ്യമായതിന്റെ 14 ശതമാനം ഭൂമിയാണ് കേരളം ഏറ്റെടുത്ത് നല്‍കുന്നതെന്ന് അദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ നടന്ന റെയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി.

കേരളത്തിലെ റെയില്‍ വികസനം സംബന്ധിച്ച് ഇന്നലെയും കേന്ദ്രമന്ത്രി വിമര്‍ശനം ഉന്നയിച്ചിരുന്നു. കേരളത്തില്‍ റയില്‍വേ വികസനത്തില്‍ സ്ഥലമേറ്റെടുപ്പ് വലിയ പ്രതിസന്ധിയെന്നായിരുന്നു ഇന്നലെയും കേന്ദ്രമന്ത്രി പറഞ്ഞത്.

സംസ്ഥാന സര്‍ക്കാരും എംപിമാരും പിന്തുണച്ചാല്‍ കേരളത്തില്‍ റെയില്‍വെ വികസനം വര്‍ധിപ്പിക്കാനാകുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.