തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. ഇന്ന് 11ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് പ്രഖ്യാപനം നടത്തിയത്.
ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിക്ക് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഇന്നലെ രാവിലെ ചേര്‍ന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാരോഹണത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിരുന്നു. അറുപതുകാരനായ രാജീവ് ചന്ദ്രശേഖർ തൃശൂർ ദേശമംഗലം സ്വദേശിയാണ്.
രണ്ടാം നരേന്ദ്ര മോഡി സർക്കാരിന്റെ ഇലക്ട്രോണിക്സ് ആന്റ് ഐടി സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. 2006 മുതൽ 2024 വരെ മൂന്ന് തവണയായി കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമാണ്. പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റി, ധനകാര്യ കൺസൾട്ടേറ്റീവ് കമ്മിറ്റി, എൻസിസി കേന്ദ്ര ഉപദേശക സമിതി , ബെംഗളൂരു അർബൻ ഡിസ്ട്രിക്റ്റ്, ജില്ലാ വികസന ഏകോപന & നിരീക്ഷണ സമിതിയുടെ സഹ-ചെയർമാൻ എന്നീ നിലകളിലും അദേഹം സേവനമനുഷ്ഠിച്ചു.