കടലിലും ഊര്‍ജ മേഖലകളിലും ആക്രമണം നിര്‍ത്താന്‍ റഷ്യ-ഉക്രെയ്ന്‍ ധാരണ; മുപ്പത് ദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

കടലിലും ഊര്‍ജ മേഖലകളിലും ആക്രമണം നിര്‍ത്താന്‍ റഷ്യ-ഉക്രെയ്ന്‍ ധാരണ; മുപ്പത് ദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

മോസ്‌കോ: കടലിലും ഊര്‍ജ മോഖലകളും ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ റഷ്യ-ഉക്രെയ്ന്‍ ധരണ. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. വെടിനിര്‍ത്തലിന് മുപ്പത് ദിവസത്തേക്കാണ് പ്രാബല്യം.

എണ്ണ ശുദ്ധീകരണശാലകള്‍, എണ്ണ-വാതക പൈപ്പ് ലൈനുകള്‍, അണുശക്തി നിലയങ്ങള്‍, ഇന്ധന സംഭരണ ശാലകള്‍, പമ്പിങ് സ്റ്റേഷനുകള്‍ എന്നിവയാണ് റഷ്യയും ഉക്രെയ്‌നും താല്‍ക്കാലികമായി ആക്രമണങ്ങള്‍ നിര്‍ത്താന്‍ ധാരണയായത്.

അതേസമയം റഷ്യയ്ക്കെതിരെ ഏര്‍പ്പെടുത്തിയിരുന്ന ഏതാനും ഉപരോധങ്ങള്‍ പിന്‍വലിക്കാനും യു.എസ് തീരുമാനിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.