ഷിംല: ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചിലില്‍ ആറ് പേര്‍ മരിച്ചു. കുളു ജില്ലയിലെ മണികരണിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. ഇന്ന് വൈകുന്നേരം അഞ്ചോടെയാണ് അപകടം സംഭവിച്ചത്.
മണ്ണിടിച്ചിലില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീഴുകയും ആളുകള്‍ അതിനിടയില്‍ പെടുകയുമായിരുന്നു. മണികരണ്‍ ഗുരുദ്വാരയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് സംഘവും മറ്റ് ജില്ലാ അധികൃതരും സ്ഥലത്തുണ്ടെന്നും കുളു എംഎല്‍എ സുന്ദര്‍ സിങ് ഠാക്കൂര്‍ എഎന്‍ഐയോട് പറഞ്ഞു.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.