കാഴ്ചകളുടെ കൗതുകമൊരുക്കി, സന്ദർശകരെ വരവേല്‍ക്കുകയാണ് ദുബായ് സഫാരി പാർക്ക്. നവീകരണ പ്രവർത്തനങ്ങള്‍ നടത്തി,യാണ് സഫാരി പാർക്ക് വീണ്ടും പ്രവർത്തനം തുടങ്ങുന്നത്. 119 ഹെക്ടറിൽ പടർന്നു കിടക്കുന്ന, 3,000 ജീവികൾ വസിക്കുന്ന പാർക്കാണിത്. ബോധവത്കരണ പരിപാടികളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഏഷ്യൻ വില്ലേജ്, ആഫ്രിക്കൻ വില്ലേജ്, ഓപൺ സഫാരി വില്ലേജ്, കുട്ടികളുടെ പാർക്ക് എന്നിങ്ങനെ വിവിധ വിഭാഗങ്ങളായിട്ടാണ് പാർക്ക് സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ചു മണി വരെയാണ് പാർക്കിന്റെ പ്രവർത്തന സമയം. ഓൺലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനും സൗകര്യമുണ്ടാകും.