പടക്ക നിര്‍മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി; ആന്ധ്രയില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു

പടക്ക നിര്‍മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി; ആന്ധ്രയില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു

അമരാവതി: ആന്ധ്രയിലെ പടക്ക നിര്‍മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി. രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ എട്ട് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ തൊട്ടടുത്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

അനക്പള്ളി ജില്ലയിലെ കോട്ടവുരട്ല എന്ന സ്ഥലത്തെ പടക്ക നിര്‍മാണ ഫാക്ടറിയില്‍ ഉച്ച കഴിഞ്ഞാണ് പൊട്ടിത്തെറി ഉണ്ടായത്. 15 പേരാണ് അപകടസമയത്ത് പടക്ക നിര്‍മാണ ശാലയിലുണ്ടായിരുന്നത്. സ്‌ഫോടനത്തില്‍ പടക്ക നിര്‍മാണ യൂണിറ്റ് പൂര്‍ണമായും തകര്‍ന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.