കേരളവും തമിഴ്‌നാടും മോഡിയേക്കാള്‍ ഇഷ്ടപ്പെടുന്നത് രാഹുലിനെയെന്ന് സര്‍വ്വേ ഫലം

കേരളവും തമിഴ്‌നാടും മോഡിയേക്കാള്‍  ഇഷ്ടപ്പെടുന്നത് രാഹുലിനെയെന്ന് സര്‍വ്വേ ഫലം

ചെന്നൈ: 'നിങ്ങള്‍ക്ക് നേരിട്ട് ഇന്ത്യയുടെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചാല്‍ നിങ്ങള്‍ ആരെയാണ് തിരഞ്ഞടുക്കുക. രാഹുലിനേയോ മോഡിയേയോ?' പ്രമുഖ സര്‍വ്വേ ഏജന്‍സിയായ ഐ.എ.എന്‍.എസ്.സി തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്‌നാട്, പുതുച്ചേരി, അസം, ബംഗാള്‍ എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ക്കിടയില്‍ ഉയര്‍ത്തിയ ചോദ്യമായിരുന്നു ഇത്. കേരളവും തമിഴ്‌നാടും ആഗ്രഹിക്കുന്നത് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകണമെന്നാണ്.

കേരളത്തിലെ 59.92 ശതമാനം ആളുകളും തമിഴ്നാട്ടിലെ 43.46 ശതമാനം ആളുകളും രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. കേരളത്തില്‍ 36.19 ശതമാനവും തമിഴ്നാട്ടില്‍ 28.16 ശതമാനവും ആളുകള്‍ മാത്രമാണ് സര്‍വ്വേ പ്രകാരം മോഡി പ്രധാനമന്ത്രിയാകാന്‍ താല്‍പര്യപ്പെട്ടത്.

അതേസമയം മറ്റ് മൂന്ന് സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ മോഡിക്കു തന്നെയാണ് വിജയം. പശ്ചിമബംഗാളില്‍ 54.13 ശതമാനം, അസമില്‍ 47.8 ശതമാനം, പുതുച്ചേരിയില്‍ 45.54 ശതമാനം എന്നിങ്ങനെയാണ് മോഡി പ്രധാനമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്ന ആളുകളുടെ ശതമാനം.കേരളത്തില്‍ 21.73 ശതമാനവും തമിഴ്നാട്ടില്‍ 15.3 ശതമാനവും മോഡിയേക്കാള്‍ രാഹുലിനാണ് മേല്‍ക്കൈ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.