വഖഫ് നിയമ ഭേദഗതിക്ക് സ്റ്റേ ഇല്ല; സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണം: നിലപാട് അറിയിക്കാന്‍ കേന്ദ്രത്തിന് ഒരാഴ്ചത്തെ സമയം അനുവദിച്ച് സുപ്രീം കോടതി

വഖഫ് നിയമ ഭേദഗതിക്ക് സ്റ്റേ ഇല്ല; സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണം:  നിലപാട് അറിയിക്കാന്‍ കേന്ദ്രത്തിന് ഒരാഴ്ചത്തെ സമയം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: വഖഫ് നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ പൂര്‍ണമായും സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി. വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയ സുപ്രീം കോടതി നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഒരാഴ്ചത്തെ സമയം അനുവദിച്ചു.

രേഖകള്‍ സമര്‍പ്പിക്കാന്‍ സാവകാശം തേടിയ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അടുത്ത തവണ കേസ് പരിഗണിക്കുന്നത് വരെ വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് ഇടക്കാല ഉത്തരവില്‍ കോടതി നിര്‍ദേശിച്ചു.

നിയമത്തെ എതിര്‍ത്തും അനുകൂലിച്ചുമുള്ള 73 ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. വഖഫ് ബോര്‍ഡുകളില്‍ നിയമനം അടക്കം ചില വ്യവസ്ഥകള്‍ താല്‍ക്കാലികമായി നടപ്പാക്കരുതെന്ന് പറയുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരിനും ഹര്‍ജിക്കാര്‍ക്കും ഒരുപോലെ ആശ്വാസമാകുന്നതാണ് സുപ്രീം കോടതിയുടെ ഇടക്കാല വിധി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.