രേഖകളില്ലാതെ ഇറ്റലിയിൽ പ്രവേശിച്ചാൽ പിടികൂടി തിരിച്ചയക്കും; അനധികൃത കുടിയേറ്റക്കാർക്ക് താക്കീതുമായി ജോർജിയ മെലോണിയ

രേഖകളില്ലാതെ ഇറ്റലിയിൽ പ്രവേശിച്ചാൽ പിടികൂടി തിരിച്ചയക്കും; അനധികൃത കുടിയേറ്റക്കാർക്ക് താക്കീതുമായി ജോർജിയ മെലോണിയ

റോം : യൂറോപ്പിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുകയാണ്. ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ, ഇറ്റലി എന്നിവയുൾപ്പെടെ മിക്ക യൂറോപ്യൻ രാജ്യങ്ങളും ഇതിൽ ആശങ്കാകുലരാണ്.

ഈ സാഹചര്യത്തിൽ അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തിൽ കർശന നിലപാട് സ്വീകരിച്ചുകൊണ്ട് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഒരു വലിയ പ്രസ്താവന പുറപ്പെടുവിച്ചു. ആരായാലും രേഖകളില്ലാതെ ഇറ്റലിയിൽ പ്രവേശിച്ചാൽ അവർ എവിടെ നിന്നാണ് വന്നത് അങ്ങോട്ടേയ്‌ക്ക് തന്നെ തിരിച്ചയക്കുമെന്ന് അവർ പറഞ്ഞു.

റേഡിയോ ജെനോവ പങ്കിട്ട ഒരു വീഡിയോയിലാണ് മെലോണി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറ്റലിയിലേക്ക് നിയമ വിരുദ്ധമായി കടക്കാൻ ആഗ്രഹിക്കുന്നവർക്ക് വ്യക്തമായ ഒരു സന്ദേശം നൽകാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് മെലോണി പറയുന്നു. മനുഷ്യക്കടത്തുകാരെ വിശ്വസിക്കുന്നത് ലാഭകരമല്ല, കാരണം അവർ നിങ്ങളോട് ധാരാളം പണം ചോദിക്കുന്നു, അവർ നിങ്ങളെ ബോട്ടുകളിൽ കയറ്റുന്നു.

ആ യാത്രകൾക്ക് അവർ പലപ്പോഴും സജ്ജരായിരിക്കില്ല, എന്തായാലും നിങ്ങൾ ഇറ്റലിയിൽ പ്രവേശിച്ചാൽ നിങ്ങളെ തടഞ്ഞുവച്ച് തിരിച്ചയയ്‌ക്കും. ഞങ്ങളുടെ സാഹചര്യം മറ്റൊന്നിനും അനുവദിക്കുന്നില്ലെന്നാണ് മെലോണി വീഡിയോയിൽ പറഞ്ഞത്.

അതേ സമയം മെലോണിയുടെ ഈ നീക്കത്തെ സോഷ്യൽ മീഡിയയിൽ ധാരളം ആളുകൾ പ്രശംസിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.