ആണവ കരാറിനായുള്ള ചട്ടക്കൂട്; വിദഗ്ധരെ ചുമതലപ്പെടുത്താന്‍ ധാരണ: യു.എസ്-ഇറാന്‍ മൂന്നാം ഘട്ട ചര്‍ച്ച ശനിയാഴ്ച ഒമാനില്‍

ആണവ കരാറിനായുള്ള ചട്ടക്കൂട്; വിദഗ്ധരെ ചുമതലപ്പെടുത്താന്‍ ധാരണ: യു.എസ്-ഇറാന്‍ മൂന്നാം ഘട്ട ചര്‍ച്ച ശനിയാഴ്ച ഒമാനില്‍

റോം: അമേരിക്ക-ഇറാന്‍ ആണവ ചര്‍ച്ചകളുടെ രണ്ടാം ഘട്ടം ഇന്നലെ റോമില്‍ പൂര്‍ത്തിയായി. ഒമാന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ആണവ കരാറിനായുള്ള ചട്ടക്കൂട് തയാറാക്കുന്നതിന് വിദഗ്ധരെ ചുമതലപ്പെടുത്താന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തി.

ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചകള്‍ ക്രിയാത്മകമായ അന്തരീക്ഷത്തിലാണ് നടന്നതെന്നും അത് മുന്നോട്ട് പോകുകയാണെന്നും അരാഗ്ചി ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു. ഇത്തവണ തത്വങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ച് മികച്ച ധാരണയിലെത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്നും അദേഹം അറിയിച്ചു.

ചര്‍ച്ചകളില്‍ ഇരു കക്ഷികളും വളരെ നല്ല പുരോഗതി കൈവരിച്ചതായി ട്രംപ് ഭരണകൂടത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച മസ്‌കറ്റില്‍ ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബുസൈദിയുടെ നേതൃത്വത്തില്‍ ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ പരസ്പരം സംസാരിച്ചിരുന്നു. മൂന്നാം ഘട്ട ചര്‍ച്ച ശനിയാഴ്ച ഓമാനില്‍ നടക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.