ഷെയ്ഖ് ഹസീന അടക്കമുള്ളവര്‍ക്ക് റെഡ് കോര്‍ണര്‍ നോട്ടീസ് അയയ്ക്കുന്നു; ഇന്റര്‍പോളിന്റെ സഹായം തേടി

ഷെയ്ഖ് ഹസീന അടക്കമുള്ളവര്‍ക്ക് റെഡ് കോര്‍ണര്‍ നോട്ടീസ് അയയ്ക്കുന്നു; ഇന്റര്‍പോളിന്റെ സഹായം തേടി

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ബംഗ്ലാദേശ് പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. ബംഗ്ലാദേശ് പൊലീസിന്റെ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ (എന്‍സിബി) ആണ് ഇത് സംബന്ധിച്ച് അപേക്ഷ സമര്‍പ്പിച്ചത്.

കോടതികള്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, അന്വേഷണ ഏജന്‍സികള്‍ തുടങ്ങിയവരില്‍ നിന്നുള്ള ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റര്‍പോളിന് അപേക്ഷ സമര്‍പ്പിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

2024 ഓഗസ്റ്റില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനാണ് ബംഗ്ലാദേശിന്റെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ (ഐസിടി) ഹസീനക്കും മുന്‍ ക്യാബിനറ്റ് മന്ത്രിമാര്‍, ഉപദേഷ്ടാക്കള്‍ എന്നിവര്‍ക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണലിലെ ചീഫ് പ്രോസിക്യൂട്ടറുടെ ഓഫീസ് ഷെയ്ഖ് ഹസീനയെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാമെന്ന് നിര്‍ദേശിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.