'ദരിദ്രര്‍ക്കും അരികുവല്‍കരിക്കപ്പെട്ടവര്‍ക്കും ഒപ്പം ജീവിക്കാന്‍ പഠിപ്പിച്ച് മാര്‍പാപ്പ പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി'

'ദരിദ്രര്‍ക്കും അരികുവല്‍കരിക്കപ്പെട്ടവര്‍ക്കും ഒപ്പം ജീവിക്കാന്‍ പഠിപ്പിച്ച് മാര്‍പാപ്പ പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി'

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അഗാധ ദുഖം രേഖപ്പെടുത്തി അപ്പസ്‌തോലിക് ചേംബറിലെ കര്‍ദിനാള്‍ കെവിന്‍ ഫാരെല്‍ കാമര്‍ലെംഗോ.

ദരിദ്രരുടേയും അരികുവത്കരിക്കപ്പെട്ടവരുടേയും പക്ഷത്ത് ജീവിക്കാന്‍ പഠിപ്പിച്ച അദ്ദേഹം പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങിയെന്ന് മാര്‍പാപ്പയുടെ ദേഹവിയോഗം ലോകത്തെ അറിയിച്ചുകൊണ്ട് കര്‍ദിനാള്‍ കാമര്‍ലെംഗോ പറഞ്ഞു.

'പ്രിയ സഹോദരി സഹോദരന്മാരേ, നമ്മുടെ പരിശുദ്ധ പിതാവായ ഫ്രാന്‍സിസിന്റെ മരണം അഗാധ ദുഖത്തോടെ അറിയിക്കുന്നു. രാവിലെ 7.35 ന് പിതാവിന്റെ ഭവനത്തിലേക്ക് അദേഹം മടങ്ങി. തന്റെ ജീവിതം മുഴുവനും കര്‍ത്താവിന്റേയും അവന്റെ സഭയുടേയും സേവനത്തിനായി സമര്‍പ്പിച്ചു.

സുവിശേഷത്തിന്റെ മൂല്യങ്ങള്‍ വിശ്വസ്തതയോടും ധൈര്യത്തോടും സാര്‍വത്രിക സ്‌നേഹത്തോടും കൂടി നമ്മെ പഠിപ്പിച്ചു. പ്രത്യേകിച്ച് ദരിദ്രരുടേയും അരികുവത്കരിക്കപ്പെട്ടവരുടേയും പക്ഷത്ത് ജീവിക്കാന്‍ അീേഹം നമ്മെ പഠിപ്പിച്ചു.

കര്‍ത്താവായ യേശുവിന്റെ യഥാര്‍ത്ഥ ശിഷ്യനെന്ന നിലയില്‍ അതിയായ നന്ദിയോടെ, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മാവിനെ ഏകനും ത്രിത്വവുമായ ദൈവത്തിന്റെ അനന്തമായ കരുണാമയമായ സ്‌നേഹത്തിന് ഞങ്ങള്‍ സമര്‍പ്പിക്കുന്നു'- കര്‍ദിനാള്‍ കെവിന്‍ ഫാരെല്‍ കാമര്‍ലെംഗോ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.