അർജൻ്റീനയിൽ നിന്ന് വത്തിക്കാനിലേക്ക്; 88 വർഷം നീണ്ട ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ അറിയാം

അർജൻ്റീനയിൽ നിന്ന് വത്തിക്കാനിലേക്ക്; 88 വർഷം നീണ്ട ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ അറിയാം

വത്തിക്കാൻ സിറ്റി : അർജൻ്റീനയിലെ ബ്യൂണസ് ഐറീസിൽ 1936 ൽ ജനിച്ച് 2013 മാർച്ച് 13ന് വത്തിക്കാൻ്റെ പടവുകൾ കയറിയ ഫ്രാൻസിസ് മാർപാപ്പ സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിൻ്റെ വക്താവായി പ്രവർത്തിച്ചു. ശ്വാസകോശ രോഗ പീഡകൾ അലട്ടുമ്പോഴും ലോക സമാധാനത്തിനായി നിലകൊണ്ട മാർപാപ്പ കത്തോലിക്ക സഭയ്ക്കും ലോകത്തിനും മാതൃകാദീപമാണ്.

88 വർഷം നീണ്ട ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ

1936 ഡിസംബർ 17: അർജൻ്റീനയിലെ ബ്യൂണസ് അയേഴ്സിൽ ഇറ്റാലിയൻ കുടിയേറ്റക്കാരുടെ മകനായി ജനനം. പേര്: ജോർജ് മരിയോ ബെർഗോഗ്ലിയോ

1969: പുരോഹിതനായി അഭിഷേകം ചെയ്തു.

1973 ജൂലൈ 31: അർജന്റീനയിലെ ജെസ്യൂട്ടുകളുടെ തലവനായി.

1992 മെയ് 20: ബ്യൂണസ് അയേഴ്സിൽ ബിഷപ്പായി നിയമനം.

1998 ഫെബ്രുവരി 28: ആർച്ച് ബിഷപ്പായി നിയമനം.

2001: ജോൺ പോൾ രണ്ടാമൻ മാർപാപ്പ കർദിനാളായി ഉയർത്തി.

2005 ഏപ്രിൽ 19: ബെനഡിക്ട് 16-ാമൻ പുതിയ മാർപാപ്പയായി. മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പിൽ നാല് രഹസ്യ ബാലറ്റുകളിലും ബെർഗോഗ്ലിയോ രണ്ടാം സ്ഥാനത്തെത്തി.

2013 മാർച്ച് 13: ബെനഡിക്ട് മാർപാപ്പയുടെ അപ്രതീക്ഷിത രാജിയെ തുടർന്ന് ബെർഗോഗ്ലിയോയെ പുതിയ മാർപാപ്പയായി തിരഞ്ഞെടുത്തു. ഫ്രാൻസിസ് എന്ന നാമം സ്വീകരിച്ചു. സഭയുടെ 1300 വർഷത്തെ ചരിത്രത്തിൽ യൂറോപ്യൻ അല്ലാത്ത ആദ്യ മാർപാപ്പയായി ഫ്രാൻസിസ്.

2014 ഫെബ്രുവരി 14: സാമ്പത്തിക, ഭരണകാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി വത്തിക്കാനിൽ ഒരു പുതിയ ബോഡി രൂപീകരിച്ചു.

2014 മെയ് 24 - 26: വിശുദ്ധ ന​ഗരം സന്ദർശിച്ചു.

2015 ജൂൺ 18: പരിസ്ഥിതിക്കായി ആദ്യ പാപ്പൽ ഡോക്യുമെൻ്റ്. ലോക നേതാക്കൾ ഭൂമിയുടെയും പാവപ്പെട്ടവരുടെയും കരച്ചിൽ കേൾക്കണമെന്ന് ആഹ്വാനം.

2016 ജൂൺ 26: സഭയാൽ അപമാനിക്കപ്പെടുകയോ ചൂഷണം ചെയ്യപ്പെടുകയോ ചെയ്ത എൽജിബിടി സമൂഹത്തോടും മറ്റുള്ളവരോടും ക്രിസ്ത്യാനികൾ ക്ഷമാപണം നടത്തണമെന്ന് ആഹ്വാനം.

2017 ജനുവരി 2: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന പുരോഹിതന്മാരോട് ബിഷപ്പുമാർ ഒരു തരത്തിലും സഹിഷ്ണുത കാണിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഫ്രാൻസിസ് മാർപാപ്പയുടെ കത്ത്.

2019 ഫെബ്രുവരി 21: ലോകമെമ്പാടുമുള്ള കത്തോലിക്കാ നേതാക്കളുമായി യോഗം. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് യോഗത്തിൽ ചർച്ചയായി.

2019 മെയ് 24: വത്തിക്കാനിലെ പ്രധാന വകുപ്പിൽ സ്ത്രീകൾക്ക് നിയമനം. സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ ഉന്നത തസ്തികയിലാണ് ആദ്യമായി സ്ത്രീയെ നിയമിച്ചത്. പിന്നീട് വത്തിക്കാൻ ധനകാര്യ കൗൺസിലിൽ ആറ് സ്ത്രീകളെ നിയമിച്ചു. വത്തിക്കാൻ സിറ്റിയുടെ ഗവ‍ർണർഷിപ്പിൽ രണ്ടാത്തെ പദവിയിൽ സ്ത്രീക്ക് നിയമനം.

2019 ജൂൺ 2: റോമേനിയ സന്ദർശിച്ചു.

2020 മാർച്ച് 7: കൊവിഡ് 19നെ തുടർന്ന് എല്ലാ പൊതുപരിപാടികളും റദ്ദാക്കി.

2021 ജനുവരി 11: കത്തോലിക്കാ സഭയിൽ സ്ത്രീകൾക്ക് കൂടുതൽ തുല്യത നൽകി ചർച്ച് നിയമത്തിൽ മാറ്റം.

2021 മാർച്ച് 5: കൊവിഡിനെ തുടർന്ന് നിർത്തിവെച്ച യാത്രകൾ പുനരാരംഭിച്ചു. ആദ്യ യാത്ര ഇറാഖിലേക്ക്.

2021 ജൂലൈ 4: വൻകുടലിൻ്റെ ഭാഗമായ കോളൻ ശസ്ത്രക്രിയയ്ക്ക് വിധേയനായി. കോളൻ്റെ ഒരു ഭാഗം നീക്കം ചെയ്തു. 11 ദിവസം ആശുപത്രി വാസം.

2021 ഒക്ടോബർ 29: യുഎസ് പ്രസിഡൻ്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച.

2022 ഫെബ്രുവരി 25: റഷ്യ - യുക്രൈൻ യുദ്ധത്തിനിടെ വത്തിക്കാനിലെ റഷ്യൻ എംബസിയിൽ സന്ദർശനം.

2022 ജൂലൈ 24: കാനഡ സന്ദർശനം.

2022 ഡിസംബർ 31: ബെനഡിക്ട് 16-ാമൻ കാലം ചെയ്തു.

2023 മാർച്ച് 29: ശ്വാസകോശ അണുബാധയെ തുടർന്ന്റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2023 ജൂൺ 7: ഹെർണിയയെ തുടർന്ന് ഉദര ശസ്ത്രക്രിയയ്ക്ക് വിധേയനായി.

2023 നവംബർ 28: ദുബായിൽ നടന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും ശ്വാസകോശത്തിൽ നീർക്കെട്ടിനെ തുടർന്ന് സന്ദർശനം റദ്ദാക്കി.

2024 ജൂലൈ 14: ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത ആദ്യ മാർപാപ്പയായി. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ അപകട സാധ്യതകളെയും നേട്ടങ്ങളെയും കുറിച്ച് ലോകനേതാക്കളോട് ഫ്രാൻസിസ് മാർപാപ്പ.

2024 സെപ്റ്റംബർ 2: തെക്കുകിഴക്കൻ ഏഷ്യയിലെയും ഓഷ്യാനയിലെയും നാല് ദ്വീപ് രാജ്യങ്ങളിൽ 12 ദിവസം സന്ദർശനം.

2024 സെപ്റ്റംബർ 26: ബെൽജിയം, ലക്സംബർഗ് എന്നിവിടങ്ങളിൽ നാല് ദിവസം സന്ദർശനം.

2024 ഡിസംബർ 24: 2025 വിശുദ്ധ വർഷമായി പ്രഖ്യാപനം.

2025 ഫെബ്രുവരി 6: മാർപാപ്പയ്ക്ക് ബ്രോങ്കൈറ്റസ് ബാധിച്ചതായി വത്തിക്കാനിൽ നിന്ന് അറിയിപ്പ്.

2025 ഫെബ്രുവരി 14: മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർപാപ്പയുടെ രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി ഡോക്ടർമാർ.

2025 മാർച്ച് 23: 38 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

2025 ഏപ്രിൽ 20: ഈസ്റ്റർ ദിനത്തിൽ സെൻ്റ് പീറ്റേഴ്സ് ചത്വരത്തിൽ ജനസമക്ഷം എത്തി. യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസുമായി കൂടിക്കാഴ്ച


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.