ശ്രീനഗര്‍: പഹൽഗാം ഭീകരാക്രമണത്തിൽ മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു. ആക്രമണത്തിലെ ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയതെന്ന് സുരക്ഷാ സേന അറിയിച്ചു. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹാ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. കൂടുതല്‍ പേരുടെ രേഖാചിത്രങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്ന് അധികൃതര്‍ അറിയിച്ചു.
ഭീകരര്‍ക്കായി ശക്തമായ തിരച്ചിലാണ് പഹല്‍ഗാം മേഖലയില്‍ നടക്കുന്നത്. കൂടുതല്‍ മേഖലയില്‍ തിരച്ചില്‍ നടത്തുമെന്നും സുരക്ഷാസേന അറിയിച്ചു. പ്രദേശത്തെ ഹോട്ടലുകളും സിസിടിവികളും കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്.
ഏഴ് ഭീകരരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നാണ് സേന പുറത്ത് വിടുന്ന വിവരം. എൻഐഎ സംഘം ബൈസരൺ വാലിയിൽ എത്തിയിട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നിൽ പാക് ഭീകരരെന്ന് സൂചന. ഭീകരർക്കായി സൈന്യത്തിന്‍റെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ തുടരുകയാണ്.