യുഎഇയില്‍ ഇന്ന് 2526 പേർക്ക് കോവിഡ്; 17 മരണം

യുഎഇയില്‍ ഇന്ന് 2526 പേർക്ക് കോവിഡ്; 17 മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2526 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1107 പേരാണ് രോഗമുക്തി നേടിയത്. 17 മരണവും ഇന്ന് റിപ്പോ‍ർട്ട് ചെയ്തു. 175033 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ കോവിഡ് ബാധിച്ച 394050 പേരില്‍ 382332 പേർ രോഗമുക്തിനേടി. 1238 പേ‍ർ മരിച്ചു. 10480 ആണ് ആക്ടീവ് കേസുകള്‍. 30.8 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.