ന്യൂഡല്‍ഹി: പാക് ഭീകര സംഘടനകളുമായി ബന്ധമുളള തദ്ദേശീയരുടെ വിവരങ്ങള്‍ പുറത്തുവിട്ട് അന്വേഷണ ഏജന്‍സി. കാശ്മീരിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 14 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ഇവരുടെ ഫോട്ടോയും പ്രസിദ്ധപ്പെടുത്തി.
20 നും 40 നും ഇടയില്‍ പ്രായമുള്ള ഇവര്‍ക്ക് ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയിബ അടക്കമുള്ള പാക് ഭീകര സംഘടനകളുമായി അടുത്ത ബന്ധമുണ്ട്. പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറുന്ന ഭീകരര്‍ക്ക് ഭക്ഷണം, താമസം, ധനസഹായം അടക്കമുളളവ ഇവര്‍ എത്തിച്ച് നല്‍കിയിരുന്നുവെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ നിന്നും മൂന്ന്, ലഷ്‌കറില്‍ നിന്നും എട്ട്, ജെയ്‌ഷെ മുഹമ്മദില്‍ നിന്നും മൂന്ന് പേരുമാണ് പട്ടികയിലുളളത്. 2021-22 കാലത്താണ് ഇവര്‍ ഭീകര സംഘടനയുടെ ഭാഗമായത്. പുല്‍വാമ ഭീകരര്‍ക്ക് സഹായം നല്‍കിയ ആളും പട്ടികയിലുണ്ട്.
ആദില്‍ റഹ്മാന്‍ ഡെന്റൂ (21), ആസിഫ് അഹമ്മദ് ഷെയ്ഖ് (28), അഹ്സന്‍ അഹമ്മദ് ഷെയ്ഖ് (23), ഹാരിസ് നസീര്‍ (20), ആമിര്‍ നസീര്‍ വാനി (20), യാവര്‍ അഹമ്മദ് ഭട്ട്, ആസിഫ് അഹമ്മദ് ഖാന്ദായ് (24), ഷാഹിദാനി അഹമ്മദ് (24), ഡബ്ല്യു 21 അഹമ്മദ്, ആമിര്‍ അഹമ്മദ് ദാര്‍, അദ്‌നാന്‍ സഫി ദര്‍, സുബൈര്‍ അഹമ്മദ് വാനി (39), ഹാറൂണ്‍ റാഷിദ് ഗനായ് (32), സക്കീര്‍ അഹമ്മദ് ഗാനി (29) എന്നിങ്ങനെയാണ് ഇവരുടെ പേര് വിവരങ്ങള്‍.