ദുബായ്: എമിറേറ്റിലെ 93 ശതമാനം സ്കൂളുകളും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ).
വിവിധ സ്കൂളുകളില്‍ കഴിഞ്ഞ വർഷം മെയ് മുതല്‍ അപ്രതീക്ഷിത പരിശോധനാ സന്ദർശനങ്ങള്‍ കെഎച്ച്ഡിഎ സംഘം നടത്തിയിരുന്നു. ഇതില്‍ നിന്നാണ് ഒട്ടുമിക്ക സ്കൂളുകളും ദുബായുടെ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ബോധ്യമായത്.

ദുബായിലെ സ്കൂളുകളില്‍ പകുതിയോളം കുട്ടികള്‍ സ്കൂളുകളിലെത്തിയാണ് പഠനം നടത്തുന്നത് എന്നാണ് എമിറേറ്റിലെ എജ്യുക്കേഷൻ റെഗുലേറ്ററിന്റെ വിലയിരുത്തല്‍. രക്ഷിതാക്കളുടെ താല്‍പര്യമനുസരിച്ച് കുട്ടികള്‍ക്ക് ഇ ലേണിംഗോ, സ്കൂളിലെത്തിയുളള പഠനമോ തെരഞ്ഞെടുക്കാമെന്ന് കെഎച്ച്ഡിഎ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോവിഡ് വെല്ലുവിളികൾക്കിടയിൽ 15,000 വിദ്യാർഥികൾക്ക് പിന്തുണ ലഭിച്ചതായും അധികൃതർ വ്യക്തമാക്കി.