ഇന്ത്യ-പാക് സംഘര്‍ഷം: ആക്രമണമുണ്ടായാല്‍ എന്തൊക്കെ ചെയ്യണം; സംസ്ഥാനങ്ങളോട് മോക്ഡ്രില്‍ നടത്താന്‍ കേന്ദ്ര നിര്‍ദേശം

ഇന്ത്യ-പാക് സംഘര്‍ഷം: ആക്രമണമുണ്ടായാല്‍ എന്തൊക്കെ ചെയ്യണം; സംസ്ഥാനങ്ങളോട് മോക്ഡ്രില്‍ നടത്താന്‍ കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം സംഘര്‍ഷ ഭരിതമായ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ സംസ്ഥാനങ്ങളില്‍ മോക്ഡ്രില്ലുകള്‍ നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. മറ്റന്നാള്‍ വിവിധ സംസ്ഥാനങ്ങളില്‍ മോക്ഡ്രില്ലുകള്‍ നടത്താനാണ് നിര്‍ദേശം.

വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന ക്ഷമത സംബന്ധിച്ച് മോക്ഡ്രില്‍ നടത്തണം. ആക്രമണമുണ്ടായാല്‍ സ്വയം പരിരക്ഷിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അടിയന്തര ബ്ലാക്ക്ഔട്ട് സംവിധാനങ്ങള്‍ ഒരുക്കല്‍, ഒഴിപ്പിക്കലിനുള്ള പരിശീലനം എന്നിവയ്‌ക്കൊപ്പം പ്രധാന കെട്ടിടങ്ങളുടെയും പ്ലാന്റുകളുടെയും പദ്ധതികളുടെയും സംരക്ഷണത്തിനായി സ്വീകരിക്കേണ്ട നടപടികളും തയ്യാറാക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.