അബുദാബി: യുഎഇയില്‍ ഇന്ന് 2,721 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,666 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് 2,25,159 പരിശോധനകളാണ് പുതിയതായി നടത്തിയത്. ഇതുവരെ 3.1 കോടിയിലധികം പരിശോധനകള്‍ നടത്തി. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,96,771 പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇവരില്‍ 3,83,998 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. ആകെ 1,253 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 11,520 രോഗികള്‍ യുഎഇയിലുണ്ട്.