ഓപ്പറേഷന്‍ സിന്ദൂര്‍: ത്രിരാഷ്ട്ര സന്ദര്‍ശനം റദ്ദാക്കി പ്രധാനമന്ത്രി

ഓപ്പറേഷന്‍ സിന്ദൂര്‍: ത്രിരാഷ്ട്ര സന്ദര്‍ശനം റദ്ദാക്കി പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യ - പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശ പര്യടനങ്ങൾ റദ്ദാക്കി. മെയ് 13 മുതൽ 17 വരെയാണ് പര്യടനങ്ങൾ നിശ്ചയിച്ചിരുന്നത്. നോർവെ നെതർലൻഡ്, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കാനിരുന്നത്.

ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. 70 ഭീകരർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യയുടെ കര-വ്യോമ-നാവിക സേനകൾ സംയുക്തമായാണ് തിരിച്ചടിച്ചത്. നിയന്ത്രണരേഖയിൽ പാക് സൈന്യത്തിന്‍റെ ഷെല്ലിങ്ങിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളുമുൾപ്പെടെ ഏഴ് പൗരൻമാർ കൊല്ലപ്പെട്ടു.

അവധിയിലുള്ള അർധ സൈനിക ഉദ്യോഗസ്ഥരെ തിരികെ വിളിക്കാൻ ആഭ്യന്തര മന്ത്രി നിർദേശിച്ചു. ഭീകരവാദികൾക്ക് സഹായം നൽകുന്നവർ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.