ഓപ്പറേഷന്‍ സിന്ദൂര്‍: നൂറ് ഭീകരരെ വധിച്ചു; പ്രകോപിപ്പിച്ചാല്‍ ഇനിയും തിരിച്ചടിക്കുമെന്ന് സര്‍വകക്ഷി യോഗത്തില്‍ രാജ്‌നാഥ് സിങ്

ഓപ്പറേഷന്‍ സിന്ദൂര്‍: നൂറ് ഭീകരരെ വധിച്ചു; പ്രകോപിപ്പിച്ചാല്‍ ഇനിയും തിരിച്ചടിക്കുമെന്ന്  സര്‍വകക്ഷി യോഗത്തില്‍ രാജ്‌നാഥ് സിങ്

രാജ്യത്തിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. സായുധ സേനകള്‍ക്ക് അഭിനന്ദനം.

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ നൂറ് ഭീകരരെ വധിച്ചതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് നടന്ന സര്‍വകക്ഷി യോഗത്തെ അറിയിച്ചു. സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാല്‍, പാകിസ്ഥാന്‍ പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ തിരിച്ചടിച്ചത്. പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രം ലക്ഷ്യം വെച്ചായിരുന്നു ഇന്ത്യ ആക്രമണം നടത്തിയത്.

സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്തില്ല. എന്തുകൊണ്ടാണ് രണ്ട് സര്‍വകക്ഷി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നതെന്ന ചോദ്യം യോഗത്തില്‍ ഖാര്‍ഗെ ഉന്നയിച്ചു. ്ര

പധാനമന്ത്രി എന്തിനാണ് പ്രതിപക്ഷത്തെ പേടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍വകക്ഷി യോഗത്തില്‍ അറിയിച്ചു.

ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ സായുധ സേനകളെ രാഷ്ട്രീയ നേതാക്കള്‍ ഒറ്റക്കെട്ടായി അഭിനന്ദിച്ചുവെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു യോഗ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.