വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പ അഗസ്തീനിയന്‍ സന്യാസ സഭാംഗങ്ങള്‍ക്കുള്ള ഒരു യഥാര്‍ത്ഥ സമ്മാനമാണെന്ന് അഗസ്തീനിയന്‍ സന്യാസ സഭയുടെ പ്രയര്‍ ജനറല്‍ ഫാ. അലജാന്‍ഡ്രോ മോറല്‍.
ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. അഗസ്തീനിയന്‍ സന്യാസ സഭാംഗങ്ങള്‍ക്ക് ഇത് ഒരു യഥാര്‍ത്ഥ സമ്മാനമാണ്. പുതിയ മാര്‍പാപ്പ ആദ്യം സംസാരിച്ചത് നീതിയെയും സമാധാനത്തെയും എല്ലാവര്‍ക്കും ഇടയില്‍ പാലങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചുമാണ്. നമ്മള്‍ യഥാര്‍ത്ഥ മാതൃരാജ്യത്തിലേക്കുള്ള തീര്‍ത്ഥാടകരാണ് എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകള്‍ അദേഹം ഉദ്ധരിച്ചു. അത് ‘വരും വര്‍ഷങ്ങളിലെ പാപ്പായുടെ കാര്യപരിപാടികളുടെ ഒരു സൂചന നല്‍കുന്നതായും ഫാ. മോറല്‍ പറഞ്ഞു.
‘സന്തുലിത വ്യക്തിത്വത്തിനുടമയും ആത്മീയ മനുഷ്യനും എല്ലാവരുമായും ശരിക്കും അടുപ്പം പുലര്‍ത്തുന്ന വ്യക്തിയുമാണ് പാപ്പ. അദേഹം ധനികരെയും ദരിദ്രരെയും ഒരുപോലെ സ്‌നേഹിക്കുന്ന സ്വഭാവക്കാരനാണെന്നും ഫാ. അലജാന്‍ഡ്രോ മോറല്‍ കൂട്ടിച്ചേർത്തു.