ന്യൂഡല്‍ഹി: അന്താരാഷ്ട്ര നാണ്യനിധിയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാകിസ്ഥാന് പണം നല്‍കിയാല്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ സ്പോണ്‍സര്‍ഷിപ്പിന് പണം നല്‍കുന്നത് പോലെയാകുമെന്ന് ഇന്ത്യ തുറന്നടിച്ചു. അത് ആഗോള സമൂഹത്തിന് അപകടകരമായ സന്ദേശമാണ് നല്‍കുന്നുതെന്നും വ്യക്തമാക്കിക്കൊണ്ട് ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന പാകിസ്ഥാന് ധനസഹായം നല്‍കുന്നത് സംബന്ധിച്ച റിവ്യൂ ഐഎംഎഫ് പരിഗണിക്കുകയാണ്.
പാകിസ്ഥാന്റെ മോശം ട്രാക്ക് റെക്കോര്‍ഡ് കണക്കിലെടുക്കുമ്പോള്‍ ധനസഹായ ഫണ്ടുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. ഐഎംഎഫിലെ സജീവ അംഗമായ ഉത്തരവാദിത്തമുള്ള ഒരു രാജ്യമെന്ന നിലയില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഇന്ത്യ പറഞ്ഞു. ഭീകരവാദത്തിന് പണം ദുരുപയോഗം ചെയ്യുന്നത് തടയാനായി രാജ്യാന്തര തലത്തിലുള്ള നിരീക്ഷക സംവിധാനമായ സാമ്പത്തിക കര്‍മസമിതിയുടെ 'ഗ്രേ' പട്ടികയില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്താനുള്ള നീക്കവും ഇന്ത്യ ശക്തിപ്പെടുത്തും.