ഇത് വ്യാജം! വ്യോമിക സിങിന്റെയും സോഫിയ ഖുറേഷിയുടേയും എക്സ് അക്കൗണ്ടുകളില്‍ പോസ്റ്റുകള്‍ പങ്കിടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇത് വ്യാജം! വ്യോമിക സിങിന്റെയും സോഫിയ ഖുറേഷിയുടേയും എക്സ് അക്കൗണ്ടുകളില്‍ പോസ്റ്റുകള്‍ പങ്കിടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക ഓഫീസര്‍മാരായ വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി എന്നിവരുടെ വ്യാജ അക്കൗണ്ടുകള്‍ തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. ഈ അക്കൗണ്ടുകളില്‍ പോയി പോസ്റ്റുകള്‍ പങ്കിടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ആകാശത്ത് അഭിമാനത്തോടെ സേവനമനുഷ്ഠിക്കുന്നു, വ്യോമസേനയ്ക്കൊപ്പം രാജ്യത്തെ സംരക്ഷിക്കുന്നു. അത് കടമയാണെന്നുമാണ് ഈ അക്കൗണ്ടിന്റെ ബയോ. 28000 ഫോളോവേഴ്സ് ആണ് ഈ വ്യാജ അക്കൗണ്ടിനുള്ളത്. കേണല്‍ സോഫിയ ഖുറേഷിയുടെ പേരിലും വ്യാജ അക്കൗണ്ട് ഉണ്ട്. മള്‍ട്ടി നാഷണല്‍ മിലിട്ടറി എക്സര്‍സൈസ് ഫോഴ്സ് 18 നെ നയിക്കുന്ന ആദ്യ വനിതയെന്നാണ് ഈ അക്കൗണ്ടിന്റെ ബയോ. മെയ് ഏഴിന് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിന് ശേഷമാണ് വ്യാജ അക്കൗണ്ടുകള്‍ പ്രത്യക്ഷപ്പെട്ടത്.

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്കിങ് വിഭാഗമാണ് വ്യാജ അക്കൗണ്ട് കണ്ടുപിടിച്ചത്. ഇവരുവര്‍ക്കും ഔദ്യോഗിക ഹാന്‍ഡിലുകളില്ല. ആധികാരിക വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസുകളെ മാത്രമേ ഉപയോഗിക്കാവൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ലോകത്തോട് വിവരിച്ചതോടെയാണ് രണ്ട് സൈനിക ഉദ്യോഗസ്ഥരും പൊതുജന ശ്രദ്ധ നേടിയത്. കേണല്‍ സോഫിയ ഖുറേഷി ഗുജറാത്ത് സ്വദേശിയാണ്. ബയോകെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദധാരിയായ അവര്‍ ഓഫീസേഴ്സ് ട്രെയിനിങ് അക്കാഡമിയില്‍ നിന്ന് കമ്മീഷന്‍ ചെയ്തു. ഫോഴ്സ് 18 എന്ന സൈനിക അഭ്യാസത്തില്‍ ഇന്ത്യന്‍ കരസേനയെ നയിക്കുന്ന ആദ്യ വനിതാ ഓഫീസറായി കേണല്‍ ഖുറേഷ് ചരിത്രം സൃഷ്ടിച്ചു.

ഇന്ത്യന്‍ വ്യോമ സേന പൈലറ്റായ വിങ് കമാന്‍ഡര്‍ വ്യോമിക സിങ് രാജ്യത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ ചീറ്റ, ചേതക് ഹെലികോപ്ടറുകള്‍ പറത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.