ലോകത്താകമാനമുള്ള തൊഴിലവസരങ്ങള്‍ ഇനി ഒരു കുടക്കീഴില്‍; വെബ് പോര്‍ട്ടലുമായി കത്തോലിക്ക കോണ്‍ഗ്രസ്

ലോകത്താകമാനമുള്ള തൊഴിലവസരങ്ങള്‍ ഇനി ഒരു കുടക്കീഴില്‍; വെബ് പോര്‍ട്ടലുമായി കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: ലോകത്താകമാനമുള്ള തൊഴിലവസരങ്ങള്‍ ഒരു കുടക്കീഴില്‍ അറിയിക്കാന്‍ മുഴുവന്‍ സമയ വെബ് പോര്‍ട്ടലുമായി കത്തോലിക്കാ കോണ്‍ഗ്രസ്.
www.ccglobalcareers.com എന്ന പേരില്‍ ആരംഭിക്കുന്ന പുതിയ 'ജോബ് പോര്‍ട്ടലിന്റെ'

ഉദ്ഘാടനം ഇന്ന് പാലക്കാട് നടക്കുന്ന അന്തര്‍ദേശിയ സമ്മളനത്തിന്റെ പൊതു സമ്മളനത്തില്‍ വച്ച് നടത്തപ്പെടും.
മികച്ച സാങ്കേതിക പ്രൊഫഷണല്‍ സംവിധാനങ്ങളോടെ ക്രമീകരിച്ചിരിക്കുന്ന ജോബ് പോര്‍ട്ടല്‍, കേരളത്തിലും ഇന്ത്യയിലും വിദേശത്തുമുള്ള സര്‍ക്കാര്‍, പ്രൈവറ്റ്, കോര്‍പ്പറേറ്റ് തൊഴിലവസരങ്ങള്‍ മുഴുവന്‍ യുവജനങ്ങളിലക്കും എത്തിക്കുവാന്‍ ലക്ഷ്യമിടുള്ളതാണ്.

വിവിധ ജോലികള്‍ക്ക് മികച്ച രീതിയില്‍ തയ്യാറെടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വിവിധ പരിശീലനങ്ങളും സഹായ സംവിധാനങ്ങളും
പോര്‍ട്ടല്‍ വഴി ക്രമീകരിച്ചിട്ടുണ്ട്. മാനവ വിഭവശേഷി മേഖലയില്‍ വിദഗ്ധരായ ഗൈഡല്‍ ഗ്ലോബല്‍സ് എന്ന സ്ഥാപനമാണ് പദ്ധതിക്ക് സാങ്കേതിക / പ്രൊഫഷണല്‍ സഹായം നല്‍കുന്നത്. ഉല്‍ഘാടന ദിവസമായ മെയ് 18 ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ച് മുതല്‍ പോര്‍ട്ടല്‍ സേവനം ലോകം മുഴുവന്‍ ലഭ്യമാവും.

കുടുതല്‍ വിവരങ്ങള്‍ക്ക്:

Mob/ whatsapp:
6363338989
www.ccglobalcareers.com
[email protected]

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.