ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിന് തുടക്കമായി; ജനസാഗരമായി സെന്റ് പീറ്റേഴ്‌സ് ചത്വരം

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിന് തുടക്കമായി;  ജനസാഗരമായി സെന്റ് പീറ്റേഴ്‌സ് ചത്വരം

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ സ്ഥാനമേൽക്കുന്ന ചടങ്ങ് വത്തിക്കാനിൽ ആദ്യത്തെ മാർപാപ്പ വിശുദ്ധ പത്രോസിൻ്റെ കബറിടത്തിലെത്തി പ്രാർത്ഥിച്ചതിനുശേഷമാണ് സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിച്ചത്.

സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രധാന വേദിയിലെ ചടങ്ങുകൾ. അൽപ്പസമയത്തിനകം ദിവ്യബലി ആരംഭിക്കും. വിശുദ്ധ കുർബാനയ്ക്ക് മാർപ്പാപ്പ കാർമികത്വം വഹിക്കും. കുർബാന മധ്യേ വലിയ ഇടയൻ്റെ വസ്ത്രവും സ്ഥാന മോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിൻ്റെ പിൻഗാമിയായി ലിയോ പതിനാലാമൻ മാർപാപ്പ സഭയുടെ സാരഥ്യം ഏറ്റെടുക്കും.


മുമ്പായി സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ഒത്തുചേരുന്ന വിശ്വാസികളെ തുറന്ന വാഹനത്തിലെത്തി പാപ്പ ആശിർവദിച്ചു. സെൻ്റ് പീറ്റേഴ്‌സ് ബസലിക്കയിൽ കുർബാനയ്ക്ക് ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യും. സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നിരവധി ലോക നേതാക്കൾ വത്തിക്കാനിലെത്തിയിട്ടുണ്ട്.

രാജ്യസഭ ഉപാധ്യക്ഷൻ്റെ ഇന്ത്യൻ സംഘവും വത്തിക്കാനിലെത്തിയിട്ടുണ്ട്. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പങ്കെടുക്കുന്നുണ്ട്. ആയിരണക്കിന് പേരുനൽകിയ മാർപാപ്പയുടെ സ്ഥാനാരോഹണത്തിന് സാക്ഷ്യം വഹിക്കാൻ സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിലെത്തിയിരിക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.