ബഹ്‌റൈനില്‍ പള്ളികള്‍ വീണ്ടും തുറക്കാന്‍ അനുമതി

ബഹ്‌റൈനില്‍ പള്ളികള്‍ വീണ്ടും തുറക്കാന്‍ അനുമതി

ബഹ്‌റൈൻ: ബഹ്‌റൈനില്‍ പള്ളികള്‍ വീണ്ടും തുറക്കാന്‍ അനുമതി. വ്യാഴാഴ്ച മുതല്‍ തുറക്കാനാണ് അനുമതി നല്കിയിരിക്കുന്നത്. സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്‌സിന്റെയും കോവിഡിനെ നേരിടുന്നതിനുള്ള ദേശീയ മെഡിക്കല്‍ ടാസ്‌ക്‌ ഫോഴ്‌സിന്റെയും ശുപാര്‍ശകളുടേയും ബന്ധപ്പെട്ട വൃത്തങ്ങളുടെ കൂടിയാലോചനകളുടേയും അടിസ്ഥാനത്തിലാണ് തീരുമാനം.

സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ മുന്‍കരുതല്‍ നടപടികളും കൃത്യമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.

ഫെബ്രുവരി 11 ന് പള്ളികളിലെ പ്രാര്‍ഥനകളും മതപരമായ ചടങ്ങുകളും താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് 14 മുതല്‍ ഓണ്‍ലൈനിലാക്കിയിരുന്നു ചടങ്ങുകള്‍ നടന്നിരുന്നത്. അതേസമയം, രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 14 വരെ മൂന്നാഴ്ചക്കാലത്തേക്ക് നേരത്തെ തന്നെ നീട്ടിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.