ആലുവ: കനത്ത കാറ്റിലും മഴയിലും സംസ്ഥാനത്ത് വിവിധയിടങ്ങളിൽ റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി ട്രെയിൻ ഗതാഗതം താറുമാറായി. റെയില്‍വേയുടെ വൈദ്യുതലൈനും പൊട്ടിവീണു. കല്ലായി-ഫറോക്ക് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ അരീക്കാട് മേഖലയിലും ആലുവയിലുമാണ് മരം ട്രാക്കിലേക്ക് പൊട്ടി വീണ് ഗതാഗതം പൂർണമായും സ്തംഭിച്ചത്.
കോഴിക്കോട് മൂന്ന് മരങ്ങളാണ് ശക്തമായ കാറ്റില്‍ ട്രാക്കിലേക്ക് വീണത്. സമീപത്തെ വീടിന്റെ മേല്‍ക്കൂരയിൽ പാകിയ ഷീറ്റും റെയില്‍വേ ട്രാക്കിലേക്ക് പറന്നുവീണു. സംഭവത്തെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം പൂർണമായും തടസപ്പെട്ടു.
തിരുനെല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ് അടക്കം വിവിധ ട്രെയിനുകൾ മണിക്കൂറുകളോളം വിവിധ സ്റ്റേഷനുകളിൽ നിര്‍ത്തിയിട്ടു. ശക്തമായ കാറ്റില്‍ അരീക്കാട് മേഖലയിലെ ഒട്ടേറെ വീടുകളുടെ മേല്‍ക്കൂരകളും തകര്‍ന്നിട്ടുണ്ട്. കുണ്ടായിത്തോട് ഭാഗത്ത് ദേശീയ പാതയിൽ മരം വീണ് വാഹന ഗതാഗതം തടസപ്പെട്ടു.