വയനാട്ടില്‍ വിദ്യാര്‍ഥികളെ കാട്ടാന ഓടിച്ചു; രക്ഷപെട്ടത് തലനാരിഴയ്ക്ക്

വയനാട്ടില്‍ വിദ്യാര്‍ഥികളെ കാട്ടാന ഓടിച്ചു; രക്ഷപെട്ടത് തലനാരിഴയ്ക്ക്

കല്‍പറ്റ: വയനാട് പൊഴുതനയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

റിഹാന്‍, റിസ്വാന്‍, സാബിര്‍ എന്നീ വിദ്യാര്‍ഥികളാണ് ആനയുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. മൂന്ന് പേരും പ്ലസ് ടു വിദ്യാര്‍ഥികളാണ്.

ആക്രമിക്കാനെത്തിയ ആനയുടെ മുന്നില്‍ നിന്ന് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പൊഴുതന സ്‌കൂള്‍ മുതല്‍ വീട് വരെ ഇവരെ ആന ഓടിച്ചു. മാത്രമല്ല വഴിയിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളടക്കം നശിപ്പിക്കുകയും ചെയ്തു.

വിദ്യാര്‍ഥികളെ ആന ഓടിക്കുന്ന ദൃശ്യങ്ങള്‍ സമീപത്തുള്ള സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഒന്നിലധികം ആനകളാണ് പൊഴുതനയിലിറങ്ങിയത്. വീടിന് സമീപത്തുകൂടി ആനകള്‍ പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.