വാഷിങ്ടൺ ഡിസി: പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായി രോഗത്തെ കുറിച്ച് പൊതുവേദിയില്‍ സംസാരിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസം തോന്നുന്നു എന്നാണ് ബൈഡന്‍ പറഞ്ഞത്. രോഗനിർണയം നല്ലതാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാ രീതിയിലും ചെയ്യുന്നുണ്ട്. അത് മുന്നോട്ട് പോകുന്നുവെന്നും ബൈഡന്‍ കൂട്ടിച്ചേർത്തു.
നിലവില്‍ കാൻസർ എല്ലുകളിലേക്ക് പടർന്നതായി കണ്ടെത്തിയിട്ടുണ്ട്. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടര്‍ന്നാണ് ജോ ബൈഡൻ ഡോക്ടറെ കണ്ടത്. ഇതിന് പിന്നാലെയാണ് അദേഹത്തിന് പ്രോസ്റ്റെറ്റ് കാൻസർ രോഗം സ്ഥിരീകരിച്ചത്. വളരെ വേഗത്തിൽ പടരുന്ന വിഭാഗത്തിലുള്ള പ്രോസ്റ്റെറ്റ് കാൻസറാണ് ബെഡന് സ്ഥിരീകരിച്ചിട്ടുള്ളത്.
രോഗാവസ്ഥ വിശദമാക്കുന്നതിനായുള്ള ഗ്ലീസൺ സ്കോറിൽ പത്തിൽ ഒമ്പത് ആണ് ബെഡന്‍റെ രോഗാവസ്ഥ. രോഗം വളരെ രൂക്ഷമായ നിലയിലെന്നതാണ് ഇത് വ്യക്തമാക്കുന്നത്. കാൻസർ കോശങ്ങൾ അതിവേഗം വ്യാപിക്കുന്നതായാണ് കാൻസർ ഗവേഷണ കേന്ദ്രം വിശദമാക്കുന്നതെന്ന് റിപ്പോര്‍ട്ടുകൾ വന്നിരുന്നു.