മദ്യലഹരിയില്‍ അപകടകരമായ രീതിയില്‍ കാറോടിച്ച് യുവാവ്; മോന്‍സ് ജോസഫ് എംഎല്‍എ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മദ്യലഹരിയില്‍ അപകടകരമായ രീതിയില്‍ കാറോടിച്ച് യുവാവ്; മോന്‍സ് ജോസഫ് എംഎല്‍എ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കടുത്തുരുത്തി: മദ്യലഹരിയില്‍ കാറോടിച്ച യുവാവിന്റെ പരമാക്രമത്തില്‍ നിന്നും മോന്‍സ് ജോസഫ് എംഎല്‍എ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ അറുനൂറ്റിമംഗലത്തായിരുന്നു സംഭവം.

മുളക്കുളം ഭാഗത്ത് നിന്ന് പാഞ്ഞെത്തിയ കാര്‍ റോഡരികില്‍ നാട്ടുകാരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന മോന്‍സ് ജോസഫ് എംഎല്‍എ് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഒപ്പമുള്ളവര്‍ പിടിച്ച് മാറ്റിയതിനാലാണ് വന്‍ അപകടം ഒഴിവായത്.

കാറിന്റെ മുന്‍വശം റോഡില്‍ ഇറക്കിയിട്ടിരുന്ന മണ്ണില്‍ ഇടിച്ചതോടെയാണ് വാഹനം നിന്നത്. തുടര്‍ന്ന് പിന്നോട്ടെടുത്ത കാര്‍ നാട്ടുകാരായ രണ്ട് പേരുടെ ദേഹത്തും തട്ടി. നാട്ടുകാര്‍ കാര്‍ തടഞ്ഞ് ഡോര്‍ തുറന്നതോടെ ഡ്രൈവറായ യുവാവ് മദ്യലഹരിയിലാണെന്ന് മനസിലായി. നാട്ടുകാരില്‍ പലര്‍ക്കും പരിചയമുള്ള ആളായിരുന്നു യുവാവ്.

സംഭവത്തില്‍ പരാതിയില്ലെന്ന് എംഎല്‍എ പറഞ്ഞു. വെള്ളൂര്‍ പൊലീസും സ്ഥലത്ത് എത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.