കോട്ടയം: മിശിഹായോടും സഭയോടും വിശ്വസ്തത പുലര്‍ത്തുന്നവരാകണം വൈദികരും വൈദികാര്‍ഥികളുമെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
സീറോ മലബാര്‍ സഭയുടെ മേജര്‍ സെമിനാരിയായ കോട്ടയം സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയുടെയും അക്കാദമി വിഭാഗമായ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും 2025-26 അധ്യായന വര്‍ഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
കത്തോലിക്ക സഭയുടെയും വളരെ പ്രത്യേകമായി സീറോ മലബാര്‍ സഭയുടെയും ദൈവശാസ്ത്രപരവും ആധ്യാത്മികവും സാംസ്‌കാരികവുമായ പൈതൃകത്തെക്കുറിച്ച് ഓരോരുത്തരും അറിവുള്ളവരായിരിക്കണമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്‌ബോധിപ്പിച്ചു.
പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ. ഡോ. പോളി മണിയാട്ട്, സെമിനാരി റെക്ടര്‍ റവ. ഡോ. ഡൊമിനിക് വെച്ചൂര്‍, ഡീക്കന്‍ ഹെന്റി തെക്കേചൂരനോലില്‍ എന്നിവര്‍ സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് 'പാരമ്പര്യവും പുരോഗമനവും' എന്ന വിഷയത്തെ ആസ്പദമാക്കി റവ. ഡോ. അരുണ്‍ കലമറ്റത്തില്‍ പ്രബന്ധാവതരണം നടത്തി. 2025-26 അധ്യായന വര്‍ഷത്തില്‍ ബിരുദ-ബിരുദാനന്തര-ഗവേഷണ വിഭാഗങ്ങളിലായി 346 പേര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം നടത്തുന്നുണ്ട്.